സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കയറ്റുമതി കടുത്ത പ്രതിസന്ധിയിൽ; ചരക്കുകൾ തിരികെ വിളിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ചരക്കുകൾ തിരികെവളിച്ച് കയറ്റുമതിക്കാർ. 38,000ത്തോളം കണ്ടെയ്‌നറുകൾ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. ഇവയിൽ പകുതിയോളം തിരിച്ചുവിളിച്ച് ആഭ്യന്തര വിപണിയിൽ വിൽക്കാനോ സംഭരിക്കാനോ ആണ് ശ്രമം. ചരക്ക് നീക്കത്തിലുണ്ടാകുന്ന കാലതാമസത്തിന് നൽകേണ്ട വൻതുക ഉൾപ്പടെയുള്ളവ ഒഴിവാക്കാനാണ് ഈ നീക്കം. പെട്ടെന്ന് കേടാകുന്ന സാധനങ്ങൾക്കാകും മുൻഗണ നൽകുക. ഷിപ്പിങ് വഴികളിലെ തടസ്സങ്ങളും ഭീമമായ സർച്ചാർജുകളും കയറ്റുമതി പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നീരീക്ഷിച്ചുവരികയാണ് സർക്കാർ.

പശ്ചിമേഷ്യൻ പ്രതിസന്ധി കയറ്റുമതിക്കാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുറമുഖങ്ങളിൽ ചരക്ക് കെട്ടിക്കിടക്കുമ്പോൾ നൽകേണ്ടി വരുന്ന വൻ തുക, മറ്റ് ചാർജുകൾ എന്നിവ ഒഴിവാക്കാനാണ് പ്രാഥമിക പരിഗണന. പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം കപ്പലുകൾ പ്രധാന റൂട്ടുകൾ ഒഴിവാക്കുകയാണ്. ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള യാത്ര ഷിപ്പിംഗ് ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement