മുംബൈ: ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സെമി ഫൈനലില്‍ ഇന്ത്യ ജയിച്ചു എന്നതിനൊപ്പം മറ്റൊരു മധുര പ്രതികാരത്തിനും വേദി സാക്ഷിയായി. പേസര്‍ ജോഫ്രെ ആര്‍ച്ചര്‍ക്ക് എതിരെ മോശം റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ പക്ഷെ ഇന്നലെ അദ്ദേഹത്തിനെതിരെ കത്തിപ്പടരുന്ന കാഴ്ച്ചയാണ് കണ്ടത്. സഞ്ജുവിനെ സ്ഥിരം വീഴ്ത്തുന്ന ഷോര്‍ട്ട് പിച്ച് പന്തുകളുമായി തന്നെയാണ് ഇന്നലേയും ആര്‍ച്ചര്‍ എത്തിയത്. എന്നാല്‍ കഥ മറ്റൊന്നായിരുന്നു.
ആര്‍ച്ചര്‍ എറിഞ്ഞ രണ്ടോവറില്‍ കൂടി മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളുമാണ് സഞ്ജു അടിച്ചു കൂട്ടിയത്. 26 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്. ഒരു ഈസി ക്യാച്ച് ആര്‍ച്ചറുടെ പന്തില്‍ ഹാരി ബ്രൂക്ക് വിട്ടുകളയുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പ്രകടനത്തിലൂടെ ഒരു ലോകകപ്പ് എഡിഷനില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമായും സഞ്ജു മാറി. ഈ ടൂര്‍ണമെന്റിലെ സഞ്ജുവിന്റെ ആകെ 16 തവണയാണ് സഞ്ജു പന്ത് ഗ്യാലറിയിലേക്ക് പറത്തിയത്.






