തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് വിജയിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചിന ഗ്യാരന്റിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും എന്നിവയാണ് പ്രധാന ഗ്യാരന്റികള്‍.
ഇതിനൊപ്പം തന്നെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. യുവജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.




