തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,560 രൂപയായി.
ഇന്നലെയും മിനിഞ്ഞാന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,000 രൂപയായിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില മാര്‍ച്ച് 6നായിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,160 രൂപയായിരുന്നു. അതിനോടടുത്ത വിലയാണ് ഇന്നും സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ കുറവ് രേഖപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നത്.






