തൃശൂര്‍: സിപിഐയില്‍ വീണ്ടും പേയ്മെന്റ് സീറ്റ് വിവാദം. നാട്ടികയില്‍ പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും താന്‍ മത്സരിക്കുമെന്ന് സിസി മുകുന്ദന് എംഎല്‍എ. കഴിഞ്ഞ തവണ വന്‍ വിജയം നേടിയിട്ടും തന്നെ പരിഗണിക്കാത്തതിന്റെ അതൃപ്തി അദ്ദേഹം തുറന്നു പറയുകയാണ്. ഗീതയക്ക് പണം പിരിച്ചു നല്‍കാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താന്‍ ഒഴിവാക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇതോടെ സിപിഐ വിട്ട് സി.സി. മുകുന്ദന് മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. രണ്ട് ദിവസത്തിനകം തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. രണ്ടുതവണ നാട്ടിക എംഎല്‍എ ആയിരുന്നു ഗീതാ ഗോപിനാഥ്.






