ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് കെഎസ്ആര്‍ടിസി മാത്രം നഷ്ടം സഹിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി. സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചോദ്യം. എന്തുകൊണ്ട് ഇത്രയേറെ നഷ്ടം ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രൊവിഡന്റ് ഫണ്ട് തുക ജീവനക്കാരന്റെ അവകാശമാണ്. ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കെഎസ്ആര്‍ടിസിയില്‍ ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച പ്രദീപ് ഡി നായര്‍ എന്ന വ്യക്തിയുടെ വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ ഇത് ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ലെന്നും കളക്ഷന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് വേണ്ടി ഓടുന്നുണ്ടെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.






