കൊച്ചി: ടി20 ലോകകപ്പ് ഹീറോയിസത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും താരം സഞ്ജു തന്നെ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ മലയാളിയായി സഞ്ജു സാംസണ്‍ മാറി. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ സഞ്ജുവിന്റെ ഫോളോവേഴ്സിന്റെ എണ്ണം 10 മില്യണിന്റെ അടുത്തായിരുന്നു. എന്നാലിപ്പോള്‍ 17. 5 മില്യണ്‍ ഫോളോവേഴ്സിലേക്ക് അത് കുത്തനെ ഉയര്‍ന്നു.
സഞ്ജുവിന് പിന്നിലായത് ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും. നാലാം സ്ഥാനത്തുള്ള ദുല്‍ഖറിന് 15.9 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. അനുപമയ്ക്ക് 16.6 ഫോളോവേഴ്സും. കീര്‍ത്തി സുരേഷ് ആണ് ഒന്നാം സ്ഥാനത്ത്. 18.8 മില്യണ്‍ ആണ് കീര്‍ത്തിയുടെ ഫോളോവേഴ്സ്. വരും ദിവസങ്ങളില്‍ സഞ്ജു കീര്‍ത്തിയേയും മറികടക്കുമെന്നുറപ്പാണ്.






