ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ച ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തതായി അമേരിക്ക. മൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് തകര്‍ത്ത കപ്പലുകളുടെ എണ്ണവും ചിത്രവും അമേരിക്ക പുറത്ത് വിട്ടത്. ഇറാനുമായുള്ള യുദ്ധത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്കു പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.






