സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാലിന്യക്കൂമ്പാരത്തിൽ നിന്ന് പെൻഷൻ പണം കണ്ടെത്തി; തിരികെ നൽകി ഹരിതകർമസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വാര്‍ധക്യ പെന്‍ഷനായി ലഭിച്ച തുക അബദ്ധത്തില്‍ മാലിന്യക്കവറില്‍ ഉപേക്ഷിച്ച വയോധികന് തുണയായി ഹരിതകര്‍മസേനയുടെ സത്യസന്ധത. കാളികാവ് അമ്പലക്കടവ് വടക്കിയിലെ അബൂബക്കര്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചുവെച്ച പണമാണ് ഹരിതകര്‍മസേനാംഗങ്ങള്‍ തിരികെ നല്‍കിയത്. പെന്‍ഷന്‍ തുക ലഭിച്ച ശേഷം പ്ലാസ്റ്റിക് കവറില്‍ വെച്ചതിന് ശേഷം ആ കാര്യം മറന്നുപോവുകയായിരുന്നു. ഇതിനിടയിലാണ് വീട്ടിലെത്തിയ ഹരിതകര്‍മസേനയ്ക്ക് മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം പണമടങ്ങിയ ഈ കവറും അദ്ദേഹം കൈമാറിയത്. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഹരിതകര്‍മസേനാംഗങ്ങളുടെ ശ്രദ്ധയില്‍ പ്ലാസ്റ്റിക് കവര്‍ പെടുന്നത്. കവറിനുള്ളില്‍ പണത്തോടൊപ്പം കാളികാവ് സഹകരണ ബാങ്കിന്റെ പെന്‍ഷന്‍ സ്ലിപ്പും ഉണ്ടായിരുന്നു.

സ്ലിപ്പില്‍ അബൂബക്കറിന്‍റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരുന്നതിനാല്‍ ഉടമയെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചു. പണം ലഭിച്ച ഉടന്‍ തന്നെ സേനാംഗങ്ങള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ അബൂബക്കറിനെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി തുക കൈമാറി. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് അബൂബക്കറും കുടുംബവും. ഹരിതകര്‍മസേനയുടെ സത്യസന്ധതയെയും അര്‍പ്പണബോധത്തെയും പഞ്ചായത്ത് അധികൃതര്‍ അഭിനന്ദിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.