Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃപ്പൂണിത്തുറയില്‍ ആരെ നിര്‍ത്തും? കല്ലുകടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ന് പരിഹരിക്കുമ്പോള്‍ മറ്റൊന്ന് എന്ന നിലയിലാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍. കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികള്‍ സീറ്റിന് വേണ്ടി വിലപേശല്‍ നടത്തുന്നതിനിടെയാണ് നോമിനി രാഷ്ട്രീയവും തലവേദനയാകുന്നത്. മണ്ഡലം മാറി പോകുന്നവരും മത്സരിക്കാതെ മാറിനില്‍ക്കുന്ന സിറ്റിങ് എംഎല്‍എമാരുമെല്ലാം തങ്ങളുടെ ഇഷ്ടക്കാരെ നിര്‍ദേശിക്കുന്നതോടെ സീറ്റ് സ്വപ്‌നം കണ്ട് സ്ഥാനാര്‍ത്ഥി കുപ്പായം തയിപ്പിച്ചു വെച്ച പല നേതാക്കളും വെട്ടിലാകുന്നത്.

അക്കൂട്ടത്തിലെ ഒരു പ്രധാന മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടുത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പുതിയ കല്ലുകടി. സിറ്റിംഗ് എംഎല്‍എ ആയ കെ ബാബു തന്റെ പിന്‍ഗാമിയായി ദീപക് ജോയിയുടെ പേര് നിര്‍ദ്ദേശിച്ചതോടെയാണ് ഇവിടെ സീറ്റ് മോഹിച്ചിരുന്നിരുന്നവര്‍ വെട്ടിലായത്. കൊച്ചി ഡെപ്യൂട്ടി മേയറാണ് ദീപക് ജോയ്. താന്‍ ഇത്തവണയില്ലെന്ന് കെ ബാബു പറഞ്ഞതോടെ വലിയ പ്രതീക്ഷയിലായിരുന്ന നേതാക്കളെ ഇനി സമാധാനിപ്പിച്ച് കൂടെ നിര്‍ത്തുക എന്ന അധിക ദൗത്യവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നേരത്തേ, യുഡിഎഫിന് പ്രതീക്ഷയുള്ള ഈ മണ്ഡലത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം എം ലിജു, അജയ് തറയില്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇവരുടെ സാധ്യതകള്‍ ഇതോടെ ത്രിശങ്കുവിലായി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം ദില്ലിയില്‍ തുടങ്ങുന്നതിനു മുന്‍പാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പിന്‍ഗാമിയായി തന്റെ മനസ്സിലുള്ള പേര് കെ ബാബു നേതാക്കളെ അറിയിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ ദീപക് ജോയിയെ തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് ബാബുവിന്റെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ദീപക്. എന്നാല്‍ സിറ്റിങ് എംഎല്‍എമാര്‍ ഇങ്ങനെ തങ്ങളുടെ പിന്‍ഗാമിയെ നിശ്ചയിക്കുന്ന രീതിയോട് പാര്‍ട്ടിക്കുള്ളില്‍ വലിയ അസ്വാരസ്യങ്ങളുണ്ട്.

ഈ ആവശ്യം കെ ബാബു കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും സംസ്ഥാന നേതാക്കളെയും അറിയിച്ചിട്ടുണ്ട്. കെ ബാബുവുമായി ഏറെ അടുപ്പമുള്ള പ്രാദേശിക നേതാവാണ് ദീപക് ജോയ് എന്നതിനാല്‍ വിജയ സാധ്യത കൂടുതലാണെന്നാണ് വാദം. മത്സരത്തില്‍ നിന്ന് സ്വയം മാറിനില്‍ക്കുന്നതിനാല്‍ തൃപ്പൂണിത്തുറയില്‍ ആരെ പിന്‍ഗാമി ആക്കണം എന്ന് നേതാക്കള്‍ കെ ബാബുവിനോട് അഭിപ്രായവും തേടിയിരുന്നു. ഇത്രയും ദിവസം അഭിപ്രായം പറയാതിരുന്ന അദ്ദേഹം കളി ലാസ്റ്റ് മിനിറ്റുകളിലേക്ക് കടന്നതോടെ തന്റെ താല്‍പര്യം നേതാക്കളെ അറിയിക്കുകയായിരുന്നു.

ഇത്തവണ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടെ ട്വന്റി 20യുടെ സാബു ജേക്കബിനെ തന്നെ ഇറക്കാനാണ് ബിജെപി നീക്കം. അതിനാല്‍ ശക്തമായ ത്രികോണ മത്സരം തന്നെ പ്രതീക്ഷിക്കാം. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ജാതി സമവാക്യങ്ങള്‍ കണക്കിലെടുത്താല്‍ ദീപക് ജോയിക്കാണ് ജയസാധ്യത എന്നും കെ ബാബു നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനും സമാനമായ വിജയസാധ്യത കണക്കിലാക്കുന്ന മണ്ഡലം കൂടിയാണിത്. നേരത്തേ യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തില്‍ പക്ഷേ ഇപ്പോള്‍ ട്രെന്‍ഡ് മാറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ക്ഷീണം യുഡിഎഫ് നേരിട്ടപ്പോള്‍ പരിക്കില്ലാതെ പിടിച്ചു നില്‍ക്കാന്‍ എല്‍ഡിഎഫിനായിട്ടുണ്ട്. സര്‍വേകളില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു ഇവിടെ.

അതിനൊപ്പം മധ്യകേരളത്തില്‍ വലിയ രീതിയില്‍ ശ്രദ്ധ കൊടുക്കുന്ന ബിജെപി ട്വന്റി 20യെ ഇറക്കി പിടിക്കാന്‍ കാത്തിരിക്കുന്ന മണ്ഡലങ്ങളിലൊന്ന് കൂടിയാണ് തൃപ്പൂണിത്തുറ. അതിനാല്‍ത്തന്നെ അധിക ദിവസം ഇങ്ങനെ ചിന്തിച്ചു കളയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. പക്ഷേ തീരുമാനമാകാതെയിരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് തലവേദന. ആദ്യം 60 പേരടങ്ങുന്ന പട്ടിക തയ്യാറാക്കാനായിരുന്നു ശ്രമം. എന്നാല്‍ 31-ഓളം പേരുടെ കാര്യത്തില്‍ മാത്രമാണ് ഇതുവരെയും തീരുമാനം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഇത്രയെങ്കിലും പേരുടെ കാര്യത്തില്‍ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കാനായത് ദില്ലിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്നതും ശ്രദ്ധേയം.

Recent News

Advertisement
WhiteswanTV Footer