തിരുവനന്തപുരം: തന്റെ പ്രായത്തേയും ലൗ ജിഹാദ് ആരോപണങ്ങളെ കുറിച്ചുമുള്ള വിവാദങ്ങളില്‍ മറുപടിയുമായി വൈറല്‍ സുന്ദരി മൊണാലിസ. മോണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ഡിജിപിക്കു പരാതി നല്കിരുന്നു. എന്നാല്‍ തനിക്കു 18 വയസ്സ് പൂര്‍ത്തിയായെന്ന് മോണലിസ പറഞ്ഞു. പതിനെട്ടു വയസ്സ് കഴിഞ്ഞില്ലെങ്കില്‍ എങ്ങനെ കെ സ്മാര്‍ട്ട് വഴി വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് വരന് മുഹമ്മദ് ഫര്മാന് ചോദിച്ചു.
ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിക്കുകയും ചെയ്തു. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നത്. മതം മാറില്ലെന്നും ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മോണലിസ പറഞ്ഞു.




