ലണ്ടന്‍: ദി ഹണ്ട്രഡ് ലീഗ് താരലേലത്തില്‍ പാകിസ്താന്‍ താരം അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതില്‍ സണ്‍ ഗ്രൂപ്പിന് നേരെയും ഉടമ കാവ്യാ മാരന് നേരെയും വ്യാപക വിമര്‍ശനം. പാകിസ്താനുമായുള്ള ക്രിക്കറ്റ് തര്‍ക്കങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും തുടരുന്നതിനിടെ ഒരു പാക് താരത്തെ ടീമിലെടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
ലണ്ടനില്‍ നടന്ന ലേലത്തില്‍ കാവ്യ മാരനും പരിശീലകന്‍ ഡാനിയല്‍ വെട്ടോറിയുമാണ് എത്തിയത്. താരത്തെ ഏതാണ്ട് 2.34 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിളിച്ചെടുത്തത്.






