ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ഇല്ലയോ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു. യുദ്ധത്തെക്കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങളുടെ തുടക്കം. വീഡിയോയിലെ ചില ഭാഗങ്ങളില്‍ നെതന്യാവിന്റെ കൈക്ക് ആറ് വിരലുകള്‍ ഉള്ള പോലെ കാണാം.
വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ചര്‍ച്ച നടക്കുന്നത്. ചിലയിടങ്ങളില്‍ നെതന്യാഹുവിന് ആറ് കൈവിരലുകള്‍ ഉള്ളതുപോലെ കാണാം. വീഡിയോ എഐ നിര്‍മ്മിതമെന്നും മരണപ്പെട്ടത് പുറത്തറിയാതെ ഇരിക്കാനാണ് ഇസ്രയേല്‍ എഐ വീഡിയോ നിര്‍മിച്ചത് എന്നും നെതന്യാഹു ശരിക്കും എവിടെയാണ് തുടങ്ങി ചോദ്യങ്ങള്‍ ഏറെ.






