തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകനുമായ വി എ അരുണ്‍ കുമാര്‍. ഇത്തരം ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിനൊപ്പം നില്ക്കുക എന്നതാണ് നിലപാടെന്നും ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍ക്കും നീതിക്കും വേണ്ടി നിലകൊള്ളുക എന്നതും പ്രധാനമാണെന്ന് വി എ അരുണ്‍ കുമാര്‍ വ്യക്തമാക്കി.
അച്ഛന്റെ സ്മരണകള്‍ നിലനിര്‍ത്താനായി ബജറ്റില്‍ ഫണ്ട് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ വി എസ് അച്യുതാനന്ദന് എന്ന പോരാളിക്ക് നല്‍കേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ പ്രതിമയിലോ ഒതുക്കേണ്ടതല്ലെന്നും അദേഹം പറഞ്ഞു. വരുംതലമുറയ്ക്ക് വിജ്ഞാനവും വിപ്ലവവീര്യവും പകരുന്ന വിപുലമായ ഒരു ക്യാമ്പസ്സാണ് അദ്ദേഹത്തിന്റെ പേരില്‍ ഉയരേണ്ടതെന്നും വി എ അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.




