Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; എൻ. പ്രഭാകരന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സാഹിത്യകാരൻ എൻ. പ്രഭാകരന് . മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്.

മാർച്ച് 31-ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ഈ വർഷം 24 ഇന്ത്യൻ ഭാഷകളിൽ നിന്നായി തെരഞ്ഞെടുത്ത കൃതികൾക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചത്. എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാസമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓർമക്കുറിപ്പുകൾ എന്നിവയാണ് പുരസ്‌കാരത്തിനർഹമായ കൃതികൾ.

മലയാള വിഭാഗത്തിൽ ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

Recent News

Advertisement
WhiteswanTV Footer