നെഞ്ചില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമോ നേരിയ ഞെരുക്കമോ ആണ് ആദ്യത്തെ ലക്ഷണം. ഇടയ്ക്കിടെ നെഞ്ച് വേദന ഉണ്ടാകുന്നത് ഒരിക്കലും നിസാരമായി കാണരുത്.
പടികള്‍ കയറിയതിനു ശേഷമോ സംസാരിക്കുമ്പോഴോ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഹൃദയം ഓക്സിജന്‍ അടങ്ങിയ രക്തം ഫലപ്രദമായി പമ്പ് ചെയ്യാന്‍ പാടുപെടുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, വിശ്രമം ഉണ്ടെങ്കിലും അസാധാരണമായ ക്ഷീണം ഹൃദയസ്തംഭനം മൂലമാകാം. ധമനികളുടെ സങ്കോചം മൂലം ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിവ് വ്യായാമത്തിനിടയില്‍ ഈ ക്ഷീണം വഷളാകുകയും പതിവ് ജോലികളെ ബാധിക്കുകയും ചെയ്യുന്നു.
നെഞ്ചുവേദന കൂടാതെ ശക്തമായ വിയര്‍പ്പും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ബ്ലോക്കുകള്‍ പ്രധാന രക്തക്കുഴലുകളുടെ ഭാഗത്താണെങ്കില്‍ ബ്ലോക്കുകളുടെ തരവും എണ്ണവും അനുസരിച്ച് ആന്‍ജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ബൈപാസ് സര്‍ജറി വേണ്ടിവരും.
കാരണമില്ലാത്ത ഓക്കാനം, ദഹനക്കേട് എന്നിവ ഹൃദയാഘാതത്തിന്റെ സൂചന നല്‍കിയേക്കാം. ക്രമരഹിതമായ നെഞ്ചിടിപ്പും ഒരു ലക്ഷണമാണ്.




