തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. രണ്ടാം നിലയിലുള്ള സര്‍ജിക്കല്‍ ഐസിയുവിന് സമീപമാണ് തീപിടുത്തമുണ്ടായത്. രോഗികള്‍ ഉണ്ടായിരുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍. രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.
ചാക്കയിലേയും ചെങ്കല്‍ചുളയിലേയും ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. കനത്ത പുക ഉയരുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.






