കാല്‍മുട്ടില്‍ നിന്നും നടക്കുമ്പോഴും കുനിയുമ്പോഴുമെല്ലാം വേദനയില്ലാതെ ക്ലിക്ക് ശബ്ദം കേട്ടാല്‍ ആശങ്കപ്പെടേണ്ടതില്ല. നിരുപദ്രവകരമായ ഈ പൊട്ടല്‍ ശബ്ദം വൈദ്യശാസ്ത്രപരമായി ക്രെപിറ്റസ് എന്നാണ് അറിയപ്പെടുന്നത്. സന്ധികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ദ്രാവകത്തിനുള്ളില്‍ രൂപപ്പെടുന്ന ചെറിയ വായു കുമിളകള്‍ മൂലമാണ് ഇത്തരം ശബ്ദം ഉണ്ടാകുന്നത്. ഇത് കാല്‍മുട്ടിന് കേടുപാടുകള്‍ വരുത്തുന്നില്ല. ഇതിന് സാധാരണയായി ചികിത്സയും ആവശ്യമില്ല. ടെന്‍ഡോണ്‍ അല്ലെങ്കില്‍ ലിഗമെന്റ് അസ്ഥിക്ക് മുകളിലൂടെ സ്വാഭാവികമായി നീങ്ങുമ്പോഴാണ് ഈ ശബ്ദം ഉണ്ടാകുന്നത്. ഇ
എന്നാല്‍, കാല്‍മുട്ടില്‍ വേദനയോ വീക്കമോ മറ്റെന്തെങ്കിലും മരവിപ്പോ അസ്ഥിരതയോ കുനിയാനുള്ള ബുദ്ധിമുട്ടോ ഇതോടൊപ്പം അനുഭവപ്പെടുകയാണെങ്കില്‍ ഈ ശബ്ദം ശ്രദ്ധിക്കണം. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണം.
മെനിസ്‌കസ് കീറല്‍, ലിഗമെന്റ് പരിക്ക്, പാറ്റെല്ലാര്‍ ട്രാക്കിംഗ് ഡിസോര്‍ഡേഴ്സ് അല്ലെങ്കില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അവസ്ഥകള്‍ കാല്‍മുട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചലന സമയത്ത് ശബ്ദം കേള്‍ക്കുകയും ചെയ്യും.




