ടെല്‍ അവീവ്: അലി ലാരിജാനിയുടെ വധത്തിന് പ്രതികാരമായി ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിന് മുകളില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഇസ്രായേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും മറികടക്കാന്‍ ശേഷിയുള്ള ‘ക്ലസ്റ്റര്‍’ വാര്‍ഹെഡുകളാണ് ഇറാന്‍ ഇത്തവണ പ്രയോഗിച്ചിരിക്കുന്നത്.
ഇറാന്‍ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളില്‍ ഏറ്റവും ആധുനികമായ പതിപ്പാണ് ഖൊറംഷഹര്‍4. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് ചെന്ന് ഒറ്റ ബോംബ് പോലെ പൊട്ടിത്തെറിക്കുകയാണ് പതിവ്. എന്നാല്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ മുകളില്‍ വെച്ച് പല ബോംബുകളായി മാറി പൊട്ടിത്തെറിക്കുന്നു. അലി ലാരിജാനിയുടെ മരണത്തിന് രക്തത്തിന് രക്തം കൊണ്ട് പകരം വീട്ടുമെന്നാണ് ഇറാന്‍ പ്രതികരിച്ചത്. അത് നടപ്പാക്കാന്‍ തന്നെയാണ് തീരുമാനമെന്ന് വ്യക്തം. മേഖലയില്‍ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.






