റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ മങ്ങുന്നു. ഈ മാസം നടക്കുന്ന ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് കാര്‍ലോ ആഞ്ചലോട്ടി നെയ്മറിനെ ഒഴിവാക്കി. ഇതോടെ ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീല്‍ ഫുട്ബോള്‍ ടീമില്‍ ഇടംപിടിക്കാനുള്ള നെയ്മറിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. ലോകകപ്പിന് മുന്‍പ് നിര്‍ണായക മത്സരങ്ങള്‍ക്കുള്ള ടീമിലും ആഞ്ചലോട്ടി നെയ്മറെ ഉള്‍പ്പെടുത്തിയില്ല.
ബ്രസീല്‍ ഈമാസം 26ന് ഫ്രാന്‍സിനെയും 31ന് ക്രോയേഷ്യയെയും നേരിടും. ജൂണ്‍ പതിനാലിന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കയെ നേരിടും മുന്‍പ് ഈജിപ്റ്റിന് എതിരായ സന്നാഹമത്സരം മാത്രമേ ബ്രസീലിന് ഇനി ബാക്കിയുള്ളൂ. അതിനാല്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യം. നെയ്മറിന് പകരം എന്‍ട്രിക്കിനെയാണ് ആ സ്ഥാനത്ത് ആഞ്ചലോട്ടി കാണുന്നത്.






