സോയ ചങ്ക്സ് ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണ്. ഇത് പലപ്പോഴും “വെജിറ്റേറിയൻ മീറ്റ്” എന്നും വിളിക്കപ്പെടുന്നു. സോയ ചങ്ക്സിൽ വളരെ അധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാൽ ശരീര വളർച്ചക്കും മസിലുകളുടെ ശക്തിക്കും ഇത് സഹായിക്കുന്നു. ഇതിൽ ഉള്ള ഫൈബറും നല്ല കൊഴുപ്പുകളും കൊളസ്‌ട്രോൾ കുറയ്ക്കാനും വെയ്റ്റ് ലോസിനും സഹായിക്കുന്നു. സോയയിൽ കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഉണ്ടാകുന്നതിനാൽ അസ്ഥികൾക്ക് ഗുണം ചെയ്യുന്നതോടൊപ്പം അനീമിയ കുറയ്ക്കാൻ സഹായകരമാണ്.
ചേരുവകൾ
സോയ ചങ്ക്സ് – 1 കപ്പ്
ഉള്ളി – 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
കറിവേപ്പില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും ഉള്ളിയും ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. പച്ച മണം മാറുമ്പോൾ മുളകുപൊടി, മഞ്ഞൾ, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് മാരിനെറ്റ് ചെയ്തു വച്ചിരിക്കുന്ന സോയ ചങ്ക്സ് ചേർതിളക്കി 5–7 മിനിറ്റ് വേവിക്കുക. അവസാനം ഗരം മസാലയും കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക. ചപ്പാത്തി, ചോറ്, എന്നിവയോടൊപ്പമോ അല്ലെങ്കിൽ സ്നാക്ക് ആയോ കഴിക്കാം. അവസാനം കുറച്ച് നാരങ്ങനീര് ചേർത്താൽ സോയ ചങ്ക്‌സ് കറി റെഡി.






