തിരുവനന്തപുരം: പ്ലാറ്റ്ഫോം ഫീസ് കൂട്ടി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി. പ്ലാറ്റ്ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു. 19.2% വര്‍ധനവാണ് പ്ലാറ്റ്ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വര്‍ധനവും, ക്രൂഡ് ഓയില്‍ വിപണികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് വിലവര്‍ധവിന് കാരണമെന്നാണ് കമ്പനി പറയുന്നത്.
2025ലായിരുന്നു അവസാനമായി സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടുന്നത്. ഇതുവരെ ആറ് തവണ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവില്‍ ഒരു ഓര്‍ഡറിന് ഏകദേശം 14.99 രൂപ (നികുതി ഉള്‍പ്പെടെ) ഈടാക്കുന്നുണ്ട്.




