Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടതും വലതും രാജമാർ ദേവികുളം; ‘രാജ’മയം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഒരു പേരിനൊക്കെ എന്താ ഇത്ര പ്രസക്തി എന്ന് ചോദിക്കരുത്, അതും ഒരു തിരഞ്ഞെടുപ്പുകാലത്ത്. കാരണം വിജയം മാത്രം മുന്നിൽ കണ്ട് സ്ഥാനാർത്ഥികൾ നടത്തുന്ന പോരാണ് തിരഞ്ഞെടുപ്പ്. തനിക്ക് ലഭിക്കേണ്ടുന്ന വോട്ട്, പേരിലെ സാമ്യംകൊണ്ട് എതിരാളിയുടെ പെട്ടിയിൽ എങ്ങാൻ വീണേക്കും എന്ന ചിന്തപോലും സ്ഥാനാർഥിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സമയമാണ് .

അങ്ങനെ ഒരൊറ്റ പേരുകൊണ്ട് പൊടിപാറുന്ന മത്സരം നടക്കാനിടയുള്ള മണ്ഡലമാണ് ഇടുക്കി ജില്ലയിലെ ദേവികുളം.ഇടതും വലതും ‘രാജ’ ,എൽഡിഎഫ് സ്ഥാനാർഥി എ. രാജ. യുഡിഎഫ് സ്ഥാനാർഥി എഫ്. രാജ. എൻഡിഎ സ്ഥാനാർഥിയുടെ പേരാകട്ടെ എസ്. രാജേന്ദ്രൻ എന്നും. ചുരുക്കിപ്പറഞ്ഞാൽ ദേവികുളത്തെ മത്സരം ‘രാജ’മയമാണ്.

പേരുമാത്രമല്ല കൗതുകം 2006 മുതൽ 2021 വരെ മണ്ഡലത്തിലെ എംഎൽഎ എൻഡിഎ സ്ഥാനാർത്ഥി എസ്. രാജേന്ദ്രൻ ആയിരുന്നു. അന്ന് സിപിഎമ്മിലായിരുന്നു അദ്ദേഹം. പിന്നീട് പാർട്ടി വിട്ട് ബിജെപിയിലെത്തി. മൂന്നുവട്ടം സിപിഎം സ്ഥാനാർഥിയായി മത്സരിച്ചയാൾ ഇത്തവണ ബിജെപിക്കു വേണ്ടിയാണ് കളത്തിലിറങ്ങുകയാണ്.

Recent News

Advertisement
WhiteswanTV Footer