Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയന്ത്രണം വിട്ട കാർ 25 അടി താഴ്ചയിലേക്ക് പതിച്ച് 5 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് പതിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ കുടപ്പനമൂടിന് സമീപം നുള്ളിയോട് പ്രദേശത്താണ് അപകടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11), സിയാന്‍ (12), സുഹൈന്‍ (14), മുഹമ്മദ് ഷാഫി (22), റിയാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

കുടപ്പനമൂടില്‍ നിന്നും നെടുമങ്ങാടേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഏകദേശം 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. കുഴിയിലേക്ക് വീണ കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ച് റോഡിനും മരത്തിനും ഇടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.

നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകട സ്ഥലത്ത് സുരക്ഷാ വേലി ഇല്ലാത്തത് അപകടത്തിന് കാരണമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൂടാതെ, അമിതവേഗതയും അപകടത്തിന് കാരണമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer