Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; 25ന് വൻ റാലി സംഘടിപ്പിക്കാന്‍ യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരള പര്യടനം മാർച്ച് 25ന് ആരംഭിക്കും. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ കോഴിക്കോട് നടക്കുന്ന വലിയ റാലിയോടെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല അറിയിച്ചു.

മാർച്ച് 25ന് വൈകിട്ട് കോഴിക്കോട് ബീച്ചിൽ റാലി സംഘടിപ്പിക്കും. ഈ റാലിയിൽ യുഡിഎഫ് വാഗ്ദാനം ചെയ്ത ഗ്യാരണ്ടി കാർഡ് ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കും. ദേശീയവും സംസ്ഥാനവുമായ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതോടെ പ്രവർത്തകരിൽ ആവേശം വർധിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. പത്ത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ വരവോടെ എല്ലാ വിഭാഗം ജനങ്ങളും യുഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix