Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുത്തിയൊലിച്ച് മലവെള്ളം; ഒമാനിലെ മിന്നൽ പ്രളയത്തിന്റെ ദൃശ്യങ്ങൾ- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കറ്റ്: ഒമാനിൽ ശനിയാഴ്‌ചയുണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും മരിച്ച മലയാളികളുടെ എണ്ണം നാലായി. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ കാർ ഒഴുകിപ്പോയതിനെത്തുടർന്നാണ് കാറിലുണ്ടായിരുന്ന മൂന്ന് പേർ മരണപ്പെട്ടത്. മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.

കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ മലമ്പാത പോലീസ് താൽക്കാലികമായി അടച്ചു. രാജ്യത്ത്‌ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഒമാന്റെ വ്യോമയാന അതോറിറ്റി. അറിയിച്ചു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നൽ, ശക്തമായ കാറ്റ്, കൂടുതൽ വെള്ളപ്പൊക്ക സാധ്യത എന്നിവയ്ക്ക്‌ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ജലനിരപ്പ് വേഗത്തിൽ ഉയരുമെന്നും അത് അപകടമുണ്ടാക്കുമെന്നും മുന്നറിയിപ്പുകൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer