സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോർമുസിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അപലപിച്ച് പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കുപോലുള്ള ആഗോള കപ്പൽപ്പാതകളിൽ ഉണ്ടാകുന്ന തടസ്സങ്ങളും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജസുരക്ഷക്കും വ്യാപാരത്തിനും നിർണായകമായ ഈ സമുദ്രപാതയിലെ അനിശ്ചിതത്വം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സപ്ലൈ ചെയിനിനെയും ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാർലമെന്റ് സമ്മേളനത്തിനിടെ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും, ഊർജ്ജവും വ്യാപാരവും ആശ്രയിക്കുന്ന സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കിന്റെ തന്ത്രപ്രധാനതയും അദ്ദേഹം എടുത്തുപറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷം വാണിജ്യ ചരക്കുകളുടെ നീക്കം തടസ്സപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും വിതരണ ശൃംഖലയിൽ അനിശ്ചിതത്വം വർധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, ഗ്യാസ്, വളങ്ങൾ എന്നിവയുടെ വലിയൊരു വിഹിതം ഈ പാതയിലൂടെ എത്തുന്നതായും അദ്ദേഹം പറഞ്ഞു.

“വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര ജലപാതകളിലെ തടസ്സങ്ങളും അംഗീകരിക്കാനാവില്ല. നയതന്ത്ര ഇടപെടലുകൾ വഴി ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ കടലിടുക്കിലൂടെ കപ്പൽഗതാഗതം വെല്ലുവിളി നിറഞ്ഞതായിക്കഴിഞ്ഞുവെന്നും, അതിന്റെ പ്രത്യാഘാതം കുറയ്ക്കാൻ സർക്കാർ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പദ്ധതികളുമായി പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പെട്രോളിയം ഉൽപ്പന്നങ്ങളും വളവും ഉൾപ്പെടെയുള്ള ഇറക്കുമതി തടസ്സമില്ലാതെ തുടരാൻ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തിയതോടൊപ്പം ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.