ന്യൂഡൽഹി: രാജ്യത്തെ പ്രധാന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനു പിന്നാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) പരീക്ഷയിലും ഗുരുതര ക്രമക്കേടുകളുണ്ടെന്ന് വിദ്യാർത്ഥികൾ.
പരീക്ഷാ നടത്തിപ്പിൽ വലിയ അപാകതകളുണ്ടായെന്നും പരീക്ഷ മുഴുവനായി എഴുതാത്തവർക്ക് പോലും മാർക്ക് ലഭിച്ചതാണ് പ്രധാന പരാതിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷ ഫലം വന്നപ്പോഴുണ്ടായ ഇത്തരം പ്രശ്നങ്ങൾ NIFT പരീക്ഷയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതായും അവർ പറയുന്നു. ജൂൺ 3-ന് നടന്ന ഈ പരീക്ഷയെക്കുറിച്ചുള്ള പരാതികൾ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടേതിനോട് സാദൃശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഉയരുന്നത്.






