ഇടുക്കി: എക്കാലവും ‘അവൾക്കൊപ്പം’ എന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ സൈബർ പടയാകെ ‘അവൾ’ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. നാട് മുഴുവൻ വ്യഭിചരിച്ച് നടന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്തവനെ ന്യായീകരിക്കാൻ വേണ്ടി നിൽക്കുകയാണ് പ്രതിപക്ഷ നേതാവും സംഘവും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതിപക്ഷം സ്വീകരിച്ച നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ മൊത്തമായും ചില്ലറായായും സൈബർ പട ആകെ ‘അവൾ’ക്കെതിരെ ആക്രമണം അഴിച്ച് വിട്ടു. ഇപ്പോഴും അത് തുടരുകയാണ്. അന്നും ഇന്നും ‘അവൾക്കൊപ്പം’ എന്ന നിലപാടാണ് എൽഡിഎഫും മുഖ്യമന്ത്രി എന്ന നിലയിൽ താനും സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. ഇനി ആർക്കെങ്കിലും അങ്ങനെ ഒരു അനുഭവമുണ്ടായാൽ അവരോടൊപ്പം നിൽക്കുന്നതും ഇടതുപക്ഷത്തിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






