സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മതപരിവർത്തനം നടത്തിയാൽ പട്ടിക ജാതി, പട്ടിക വർ​ഗ ആനുകൂല്യം കിട്ടില്ല: സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്കാണ് പട്ടികജാതി പദവി ലഭിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. മതം മാറിയാൽ സംവരണ ആനുകൂല്യങ്ങളും പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ സംരക്ഷണവും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജനനം പരിഗണിക്കാതെ മതപരിവർത്തനം നടത്തിയാൽ പട്ടികജാതി പദവി നഷ്ടമാകുമെന്നും 1950-ലെ ഭരണഘടന ഉത്തരവിനെ ഉദ്ധരിച്ച് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ പി.കെ. മിശ്രയും എൻ.വി. അഞ്ജരിയയും അടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. ക്രിസ്തുമതം സ്വീകരിച്ച ഒരാൾക്ക് പട്ടികജാതിയായി തുടരാൻ കഴിയില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു.

ആന്ധ്ര സ്വദേശിയും പാസ്റ്ററുമായ ചിന്താട ആനന്ദ് സമർപ്പിച്ച അപ്പീലിലാണ് വിധി. തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി–പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് നൽകിയെങ്കിലും, മതം മാറിയതിനാൽ ഈ നിയമം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.