Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടെസ്റ്റുകളിലൂടെ കണ്ടെത്താനാകില്ല; എന്താണ് ഒന്നര വയസുകാരിയെ ബാധിച്ച കവാസാക്കി രോഗം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ട്ടപ്പനയില്‍ ഒന്നര വയസ്സുകാരിക്ക് അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച റിപ്പോര്‍ട്ട് വന്നിരുന്നു. 1961ല്‍ ജാപ്പനീസ് ഡോക്ടര്‍ ആയ ടോമി സാക്ക കവാസാക്കിയാണ് ഈ രോ?ഗം ആദ്യമായി തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോ?ഗം സാധാരണ കാണപ്പെടുന്നത്.

രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ കവാസാക്കി രോഗം കണ്ടെത്താനാകില്ല. ലക്ഷണങ്ങള്‍ മനസ്സിലാക്കി രോഗം തിരിച്ചറിയുകയാണ് രീതി. കാരണങ്ങളൊന്നുമില്ലാതെയുള്ള പനിയാണ് പ്രാരംഭ ലക്ഷണം. ചുമ, ജലദോഷം, വയറിളക്കം, ഛര്‍ദില്‍ ഇവയൊന്നും ഉണ്ടാകണമെന്നില്ല.

ഇങ്ങനെ തുടര്‍ച്ചയായി അഞ്ചു ദിവസം പനിക്കുകയും അനുബന്ധ രോഗലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തുവീക്കം (കുരുക്കള്‍ ശരീരത്തില്‍ വരിക), കൈ കാലുകളില്‍ നീര് വെക്കുക, ചുണ്ടോ നാക്കോ ചുവക്കുക എന്നീ അഞ്ചു ലക്ഷണങ്ങളില്‍ നാലെണ്ണം ഉണ്ടെങ്കില്‍ കവാസാക്കി എന്ന നിഗമനത്തില്‍ എത്തിച്ചേരാം.

ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളെയാണ് രോഗം ബാധിക്കുന്നത്. ഇത് ഗുരുതരമായ ഹൃദയപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ എന്താണ് ഈ രോഗമുണ്ടാക്കുന്ന വില്ലന്‍ എന്ന് കണ്ടെത്താനായിട്ടില്ല. ഒരു ഇന്‍ഫെക്ഷനോ വൈറസോ ആയിരിക്കാം ഇത് ഉണ്ടാക്കുന്നതെന്നു കരുതുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix