ഒറ്റപ്പാലം: സിപിഐഎം വിട്ട് യുഡിഎഫിലെത്തിയ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ശശിയെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ പി. കെ ശശിയുണ്ടാകും. നൂറിലധികം സീറ്റുമായി UDF അധികാരത്തില്‍ എത്തുമെന്നും ശശിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വി ഡി സതീശന്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് VD സതീശനെന്ന് പി കെ ശശി പറഞ്ഞു. ഒട്ടേറെ കമ്മ്യുണിസ്റ്റുകാര്‍ സിപിഐഎം വിട്ട് UDFനൊപ്പം എത്തി. ഏതു പൂഴി കടകന്‍ പ്രയോഗിച്ചാലും ജനങ്ങള്‍ തീരുമാനിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പി കെ ശശി പറഞ്ഞു.
നമ്മള്‍ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മള്‍ ജയിക്കും. നൂറിലധികം സീറ്റുകള്‍ നേടും. ഞങ്ങളുടെ കൈയില്‍ ബോര്‍ഡൊന്നും വയ്ക്കാന്‍ അത്ര പൈസയില്ല. പിണറായി വിജയന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കണ്ടാല്‍ വോട്ട് യുഡിഎഫിന് കിട്ടുമെന്നാണ് ആളുകള്‍ പറയുന്നത് എന്നും സതീശന്‍ പറഞ്ഞു.






