കോട്ടയം: ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. പിന്നാലെ ബോര്‍ഡ് നീക്കുകയും ചെയ്തു. പ്രചരണ ബോര്‍ഡുകൡും സതീശന്റെ ചിത്രമുണ്ടായിരുന്നില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ രമേശ് ചെന്നിത്തല തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ പ്രചാരണ ബോര്‍ഡില്‍ ഉണ്ടായിരുന്നു.
യുഡിഎഫിലെ മറ്റു നേതാക്കളുടെ ചിത്രങ്ങളും ബോര്‍ഡുകളില്‍ സ്ഥാനം ലഭിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. പ്രിന്റിങ് കമ്പനിക്ക് തെറ്റുപറ്റിയെന്നാണ് ഓഫീസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കാന്‍ കാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.






