കൊൽക്കത്ത: വിവാഹ പ്രായമായാൽ പലവിധ സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവരാണ് യുവതിയുവാക്കൾ. മക്കളുടെ വിവാഹം നടത്താൻ എന്ത് വഴിയും സ്വീകരിക്കുന്നവരാണ് മാതാപിതാക്കൾ. 31 വയസായിട്ടും വിവാഹം കഴിക്കാൻ തയാറാകാതെ ഇരുന്ന മകളുടെ മുന്നിൽ വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് കൊൽക്കത്ത സ്വദേശിയായ യുവതിയുടെ അമ്മ.
ഉടനെ വിവാഹം കഴിച്ചില്ലെങ്കിൽ അച്ഛന്‍ മരണശേഷം പരലോകത്ത് കഷ്ടപ്പെടുമെന്നും ഗതികിട്ടാതെ, നിസ്സഹായനായ ഒരു ആത്മാവായി മാറുമെന്നുമാണ് വാദം. മക്കളുടെ വിവാഹം നടക്കാനായി മാതാപിതാക്കൾ പല മാർഗ്ഗങ്ങളും തിരഞ്ഞെടുക്കാറുണ്ട്. സമ്മർദ്ദം മുതൽ ബ്ലാക്ക്മെയിൽ വരെ നടത്തുന്നവരുമുണ്ട്. പക്ഷെ കൊൽക്കത്ത സ്വദേശി കണ്ടെത്തിയ ഈ വഴി അതുക്കും മേലെയാണ്.





