കണ്ണൂർ: സിറ്റിംഗ് എംൽഎമാരും മന്ത്രിമാരും വീണ്ടും മണ്ഡലങ്ങളിൽ പോരിനിറങ്ങുമ്പോൾ തലശ്ശേരി ഇത്തവണ എത്തുന്നത് പുതുമുഖങ്ങളുമായി. മൂന്ന് മുന്നണി സ്ഥാനാർഥികളും പുതുമുഖങ്ങളാണ്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഡയറക്ടറുമായ കെ.പി.സാജുവാണ്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം ഒ.നിധീഷാണ് എൻ.ഡി.എ. സ്ഥാനാർത്ഥി.
പുതുമുഖങ്ങൾ ആണെങ്കിലും മറ്റ് മണ്ഡലങ്ങളെ പോലെ അപരന്മാരും ഏറെയാണ്. കാരായി രാജന് അപരൻമാരായി രണ്ട് രാജൻമാർ മത്സരരംഗത്തുണ്ട്. വി.പി.രാജനും ഒ.പി.രാജനും. സാജുവിന് അപരനായി വി.പി.സജുവുമുണ്ട്. എസ്.ഡി.പി.ഐ. സ്ഥാനാർത്ഥി എ.സി.ജലാലുദ്ദീനുൾപ്പെടെ ഏഴുപേർ മത്സരരംഗത്തുണ്ട്. മണ്ഡലത്തിൽ ഇത്തവണ 1,84,015 വോട്ടർമാരാണുള്ളത്. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയതോടെ കഴിഞ്ഞ വർഷം എൽഡിഫ് യുഡിഫ് പോരാട്ടമായിരുന്നു എവിടെ. തുടർഭരണത്തിന് കരുത്ത് പകരാൻ തലശ്ശേരിയും വേണമെന്ന് കാരായി രാജൻ പ്രചരണം നടത്തുമ്പോൾ, തലശ്ശേരിയിൽ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് യുഡിഫ് സ്ഥാനാർത്ഥിയുടെ പ്രചരണം.





