തിരുവനന്തപുരം: നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതായാണ് പരാതി. മണ്ഡലം വരണാധികാരിക്ക് ബിജെപിയാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചു. ലെറ്റർപാഡിൽ നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ഇവ മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്യുന്നതായുമാണ് പരാതിയിൽ പറയുന്നത്.





