മുംബൈ: കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഏപ്രില്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു.
പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ ശരാശരി വില വര്‍ധന ഏകദേശം 0.5 ശതമാനം ആയിരിക്കും. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവയ്‌ക്കെല്ലാം വില കൂടും. അസംസ്‌കൃത വസ്തുക്കളുടെയും പ്രവര്‍ത്തന ചെലവിന്റെയും വര്‍ധനയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിന് വില പരിഷ്‌ക്കരണം ആവശ്യമാണെന്ന് കമ്പനി പറഞ്ഞു.




