തിരുവനന്തപുരം: കോവളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. വിൻസെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടതായി പരാതി. ഉച്ചക്കടയിലുള്ള ഓഫീസാണ് അജ്ഞാതർ അടിച്ചുതകർത്തത്. ആക്രമണത്തിൽ ലാപ്ടോപ്പും പ്രിന്ററും നശിപ്പിച്ചതായും ഓഫിസിന് മുന്നിലെ വലിയ ഫ്ലെക്സ് ബോർഡുകൾ വലിച്ചു കീറിയതായും വിവരം. സുരക്ഷാ ജീവനക്കാരൻ രാവിലെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
സുരക്ഷാ ജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് എം. വിൻസെന്റ് സ്ഥലത്തെത്തി. പിന്നീട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ആക്രമണത്തിന് പിന്നിലെവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.




