ന്യൂഡൽഹി: ആദ്യ ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രണ്ടുകളിയും ജയിച്ച ഡല്‍ഹിയും രണ്ടു കളിയും തോറ്റ ഗുജറാത്തുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ദില്ലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കുമാറിയെത്തുന്നത് ഗുജറാത്തിന് ആശ്വാസമാകും. ഗില്ലിനൊപ്പം നല്ലതുടക്കം നല്‍കാന്‍ സായ് സുദര്‍ശനും ഉണ്ട്. ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ എന്നിവർ മങ്ങിയഫോമില്‍ തുടരുകയാണ്.
എന്നാൽ ഡൽഹി ഫോമിലാണ്. ശ്രദ്ധാകേന്ദ്രമായി ഡല്‍ഹിയുടെ പുതിയ ഹീറോ സമീര്‍ റിസ്വിയാണ്. ലക്‌നൌവിനെതിരെ 47 പന്തില്‍ പുറത്താവാതെ 70 റണ്‍സെടുത്ത റിസ്വി മുംബൈയ്‌ക്കെതിരെ 51 പന്തില്‍ നേടിയത് 90 റണ്‍സ്. തുടക്കം പിഴച്ച കെ എല്‍ രാഹുലും നിതീഷ് റാണയും കൂടി ഫോമിലേക്ക് തിരിച്ചെത്തിയാൽ ഡല്‍ഹിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ആദ്യ ജയം തേടുന്ന ഗുജറാത്തിന്, മികച്ച ഫോമിലുള്ള ഡല്‍ഹിയെ മറികടക്കുക എളുപ്പമാകില്ല.




