കണ്ണൂര്‍: ഇത്തവണത്തെ നിമയസഭ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും കേരളത്തില്‍ നടക്കുന്ന വികസന പദ്ധതികള്‍ തുടരുന്ന തരത്തിലുള്ള ജനവിധിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. 17-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്‍ഡിഎഫിന് മാത്രമെ നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുള്ളവര്‍ വരെ എല്‍ഡിഎഫ് വരണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദേഹം പറഞ്ഞു.




