Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ പിടിക്കാന്‍ സഭ കനിഞ്ഞില്ലേ? ഷോണ്‍ ജോര്‍ജിന്റെ പരിഭവങ്ങളും ജനങ്ങളുടെ വിധിയെഴുത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ങ്ങനെ ഒരു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ തല്‍ക്കാലത്തേക്ക് എങ്കിലും ഒന്ന് അടങ്ങിയിരിക്കുകയാണ്. രാത്രി വരെ നീണ്ട പോളിങ്ങിന് ശേഷം ഇനി പാര്‍ട്ടികളും മുന്നണികളും കൂട്ടലും കിഴിക്കലുമായി വിലയിരുത്തലുകളുടെ ലോകത്തേക്ക് കടക്കുകയാണ്. ഒരു ഘട്ടത്തില്‍ 90% വരെ എത്തുമെന്ന് കണക്കുകൂട്ടിയെങ്കിലും 78ല്‍ ഒതുങ്ങിയ പോളിങ്, ഗുണമായോ തിരിച്ചടിയായോ എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ തകൃതിയായി നടക്കുന്നു.

അതിനിടെയാണ് പാലായില്‍ നിന്ന് ശ്രദ്ധേയമായൊരു പരാമര്‍ശം വന്നിരിക്കുന്നത്. പരിഭവം പറയുന്നത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോണ്‍ ജോര്‍ജാണ്. വോട്ടെടുപ്പ് കഴിഞ്ഞ് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ തന്റെ പ്രതീക്ഷകള്‍ എല്ലാം തെറ്റിയെന്ന തരത്തിലായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. ക്രൈസ്തവ സഭയ്ക്കും മുഖപത്രമായ ദീപിക ദിനപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഷോണിന്റെ വാക്കുകള്‍.

സഭയ്ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍ തിരിച്ചും അതേ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഭയ്ക്കുള്ളില്‍ ചിലര്‍ രാഷ്ട്രീയ വിടുപണി നടത്തുകയാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. അതും ഇന്നലെ വരെ സഭയേയും സഭയ്ക്ക് സ്വാധീനിക്കാവുന്ന വോട്ടുകളേയും പുകഴ്ത്തി പറഞ്ഞ് നടന്ന ഒരാളാണ് ഒറ്റ രാത്രിക്കിപ്പുറം മലക്കം മറിഞ്ഞിരിക്കുന്നത്. താന്‍ പ്രതീക്ഷിച്ച പിന്തുണയും വോട്ടുകളും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് തനിക്ക് കിട്ടിയിട്ടില്ല എന്ന തിരിച്ചറിവ് തന്നെയാകും ഇത്തരത്തിലൊരു പ്രതികരണത്തിന് പിന്നില്‍. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക നേരിട്ടല്ലാതെ പറഞ്ഞുവെന്നാണ് ഷോണിന്റെ പരാതി. ഇക്കാര്യം ചോദിച്ച് പിതാക്കന്മാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും ഷോണ്‍ പറയുന്നു.

സഭയിലെ ചില വ്യക്തികള്‍ ചിലര്‍ക്കായി വിടുപണി ചെയ്യുകയാണെന്നും ഇതിന് ദീപിക പത്രവും കൂട്ടുനില്‍ക്കുന്നുവെന്നുമാണ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം. ”കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? സിപിഎം നേതാക്കള്‍ ആരും തിരിഞ്ഞുനോക്കിയില്ല. പക്ഷേ സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കില്‍ സഭയെ വേണ്ടെന്ന് വെക്കാന്‍ ഞങ്ങള്‍ക്കും അറിയാം,” അദ്ദേഹം പറഞ്ഞു. സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ സമ്മര്‍ദ്ദപ്രകാരമാണ് എഫ്.സി.ആര്‍.എ (FCRA) ബില്ല് മാറ്റിവെപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. സഭയുടെ വോട്ടുകള്‍ എവിടെ എന്നും ദീപികയിലെ ലേഖനങ്ങളെല്ലാം എന്താ ഇങ്ങനെയെന്നും ദേശിയ നേതൃത്വം ചോദിച്ചാല്‍ താനെന്ത് പറയും എന്നാണ് ഷോണിന്റെ പരിഭവം. നിങ്ങള്‍ ഇതെല്ലാം സഭയ്ക്ക് വേണ്ടി പറയുന്നു, സഭ നിങ്ങളോട് എന്ത് ചെയ്തു എന്ന് ചോദിക്കില്ലേ. ഈ ദീപിക പത്രം എടുത്തു വെച്ചിട്ടല്ലേ ഞങ്ങളോട് ചോദിക്കുന്നത്? ഇതാണോ നിങ്ങള്‍ പറഞ്ഞ് എഫ്‌സിആര്‍എ ബില്ല് ഉള്‍പ്പടെ മാറ്റിവെപ്പിച്ച സഭ എന്ന് അമിത് ഷാ ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും? സഭയുടെ മുഖപത്രമായ ദീപിക ഇങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ ഇതിന് എന്ത് മറുപടി പറയുന്നു എന്ന് അമിത് ഷാജി എന്റെ അടുത്ത് ചോദിച്ചാല്‍ ഞാന്‍ എന്ത് മറുപടി പറയും? എന്നിങ്ങനെ പോകുന്നു ഷോണിന്റെ പരിഭവം.

എന്നാല്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയ എഫ്‌സിആര്‍എ ബില്ല് ബിജെപി സ്ഥാനാര്‍ത്ഥി മാറ്റിവെപ്പിച്ചു, അതിനാല്‍ വോട്ട് ചെയ്യണം എന്ന അവകാശവാദത്തിലെ പൊരുത്തക്കേടുകളും കൂട്ടിവായിക്കേണ്ടി വരും. എഫ്‌സിആര്‍എ ബില്ലടക്കം കഴിഞ്ഞ കാലങ്ങളില്‍ സഭയെ ആശങ്കപ്പെടുത്തിയ വിഷയങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നിന്നിട്ടുള്ളത് ഇതേ ഷോണ്‍ ജോര്‍ജ് പ്രതിനിധീകരിക്കുന്ന ബിജെപി പാര്‍ട്ടിയോ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരോ ആയിരുന്നു എന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം. മണിപ്പൂര്‍ വിഷയം കത്തി നിന്ന സമയത്തും സമാന നിലപാടുകള്‍ സഭ എടുത്തിട്ടുണ്ട്. ഇത് ഇങ്ങനെ നിലനില്‍ക്കെയാണ് സഭ തങ്ങളെ ചതിച്ചുവെന്നും വോട്ട് ചെയ്തില്ല എന്നുമെല്ലാമുള്ള ഷോണ്‍ ജോര്‍ജിന്റെ വിമര്‍ശനം.

അമിത് ഷായെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ട് ഷോണ്‍ ജോര്‍ജ് നടത്തിയ പ്രസ്താവന, ബിജെപി ദേശീയ നേതൃത്വത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാനാകാത്തതിലെ സമ്മര്‍ദ്ദമാണ് വെളിപ്പെടുത്തുന്നത്. സഭയുമായുള്ള പാലം എന്ന നിലയില്‍ സ്വയം അവതരിപ്പിച്ച ഷോണിന് വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകള്‍ വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു.

മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണിയുടെ പ്രതികരണവും ആത്മവിശ്വാസവും ഇതിനൊപ്പം ചേര്‍ത്ത് വായിക്കാം. വലിയ വിജയപ്രതീക്ഷയാണ് ജോസ് കെ മാണിയുടെ സ്വരത്തിലുണ്ടായിരുന്നത്. സഭയുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നുവെന്നും സഭയുടെ പ്രശ്‌നങ്ങളില്‍ എല്‍ഡിഎഫ് ഇടപെട്ട പോലെ മറ്റാരും ഇടപെട്ടില്ലെന്നുമുള്ള ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയായിരുന്നു സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ഷോണ്‍ ജോര്‍ജ് രംഗത്ത് വരുന്നത്. മാണി സി കാപ്പനും സഭ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെങ്കിലും യുഡിഎഫിന് ഇത്തവണ സീറ്റ് നിലനിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ചെറിയ സംശയങ്ങളുണ്ട്. എന്തായാലും സഭകളുടെ വോട്ടിന് നിര്‍ണായക സ്വാധീനമുള്ള കോട്ടയം ജില്ലയില്‍ അത് ആര്‍ക്ക് കിട്ടുന്നു എന്നത് വിജയം തീരുമാനിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവിലെ അടിയൊഴഉക്കുകളും വിലയിരുത്തലുകളും പരിശോധിച്ചാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ജോസ് കെ മാണിയിലൂടെ നല്ല രീതിയില്‍ ഇടതുകോട്ടയിലേക്ക് ഒഴുകിയിട്ടുണ്ട് എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നടത്തിയ പരസ്യ പ്രതികരണം പരാജയഭീതിയില്‍ നിന്നാണോ അതോ സഭയുമായുള്ള ബന്ധം പാടേ തകര്‍ന്നതിനാലാണോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. എല്‍ഡിഎഫിന്റെ ആത്മവിശ്വാസവും ബിജെപിയുടെ പരിഭവവും വിരല്‍ ചൂണ്ടുന്നത് മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകളില്‍ ഉണ്ടായ പ്രകടമായ ധ്രുവീകരണത്തിലേക്കാണ്. മെയ് രണ്ടിന് വോട്ടെണ്ണിക്കഴിയുമ്പോള്‍ പാലാ ആരെ തുണയ്ക്കുമെന്നതിനൊപ്പം, ഷോണ്‍ ജോര്‍ജിന്റെ ഈ ‘മലക്കംമറിച്ചില്‍’ കേരളത്തിലെ വരാനിരിക്കുന്ന ബിജെപി-സഭാ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നതും നിര്‍ണായകമാകും.

Tags :

Recent News

Advertisement
WhiteswanTV Footer