Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കൃത്യമായ കണക്കുകൂട്ടലുകൾ നടത്തിയാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും മുസ്ലീം ലീ​ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീ​ഗ് മുന്നണിയെ ഒരിക്കലും പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണം. അതിന് കോൺ​ഗ്രസിന് എല്ലാ പിന്തുണയും ലീ​ഗ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. നൂറ് സീറ്റെന്ന വി.ഡി സതീശന്റെ കണക്ക് വളരെ ശരിതന്നെയാണ്. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് റിപ്പോർട്ടുകൾ എടുത്തുപറഞ്ഞള്ള കൃത്യമായ കണക്കാണത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾ പ്രവചിച്ചത് തെറ്റിയില്ലെന്നതുപോലെ ഇതും തെറ്റില്ല. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന്റെ തീരുമാനമാണെന്നും അതിന്റെ പേരിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix