Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്: പി വി അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. വിജയാഘോഷങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ബേപ്പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമാണെന്നും ഭരണവിരുദ്ധ വികാരം വോട്ടുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻക്കെതിരായ ജനവികാരവും തിരഞ്ഞെടുപ്പിൽ പ്രകടമായതായി അദ്ദേഹം ആരോപിച്ചു.

“ഞങ്ങൾ വിജയം ഉറപ്പിച്ചു കഴിഞ്ഞു. മെയ് 3 മുതൽ ആഘോഷങ്ങൾ തുടങ്ങും. 25,000ൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കും,” എന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ ആഘോഷങ്ങൾക്ക് ഡിജെ വരെ ബുക്ക് ചെയ്തിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി.

മണ്ഡലത്തിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നും വോട്ടെണ്ണലിൽ വലിയ അട്ടിമറി ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ഭരണപക്ഷത്തോടുള്ള അമർഷം വോട്ടായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer