തിരുവനന്തപുരം: അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് നാലു വയസ്സുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മാതാവിനോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിനു മുന്നിൽ അമിതവേഗത്തിൽ എത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. ഒരാഴ്ച മുൻപാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്. പാങ്ങോട് ഗവ. എൽ.പി.എസ്.യിലെ എൽ.കെ.ജി. വിദ്യാർഥിനിയായിരുന്നു സന. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച കൊച്ചാലുംമൂട് കബറിസ്ഥാനിൽ മൃതദേഹം സംസ്കരിക്കും.




