Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യ അഭിപ്രായങ്ങൾ അവസാനിപ്പിക്കണം: കെ സി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ്. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ യു ഡി എഫ് മുന്നോട്ടു പോകണമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേൽപ്പിക്കരുതെന്നും കെ സി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ കോൺഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കും. അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാണിച്ചു.

എറണാകുളം ഡിഡിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ചർച്ച തുടങ്ങിവെച്ചത്. മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്ന് വേണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നു എന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഷിയാസിനെ തിരുത്തികൊണ്ട് നേതാക്കന്മാർ മുൻപോട്ട് വന്നിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിന് ഒരു രീതിയുണ്ട് ആ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകും ഹൈക്കമാൻഡ‍് കൃത്യമായ തീരുമാനം എടുക്കും എന്നായിരുന്നു വി എം സുധീരൻ്റെ പ്രതികരണം.

Tags :

Recent News

Advertisement
WhiteswanTV Footer