Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എങ്ങനെ മറക്കും ആ ഗാനങ്ങള്‍; ആശാ ഭോസ്ലെ ബാക്കിയാക്കുന്ന വിടവ്…

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ് ആശാ ഭോസ്ലെ 1933 സെപ്റ്റംബര്‍ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തന്റെ ഗാനം റെക്കോര്‍ഡ് ചെയ്തത്. എസ്.ഡി. ബര്‍മ്മന്‍, നൗഷാദ്, ഒ.പി. അയ്യര്‍, എ.ആര്‍. റഹ്‌മാന്‍ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകള്‍ ആശ പാടിയിട്ടുണ്ട് അവലംബം ആവശ്യമാണ് 1968-ല്‍ ഫിലിംഫെയര്‍ അവാര്‍ഡുകളിലൊന്ന് ലഭിച്ചത് ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാര്‍ഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാള്‍ ഓഫ് ഫെയ്മിലേക്ക് ആശയെ പ്രവേശിപ്പിച്ചു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933 -ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. ശുദ്ധമാതിയായിരുന്നു മാതാവ്. ഇന്ത്യുടെ വാനമ്പാടിയെന്ന് വിശേഷിപ്പിച്ചിരുന്ന ലതാ മങ്കേഷിന്റെ സഹോദരിയായിരുന്നു ആശാ ഭോസ്ലെ.

ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് 16 ആം വയസ്സില്‍ 31 വയസ്സുള്ള ഗണ്‍പത്റാവു ഭോസ്ലെയെ വിവാഹം കഴിച്ചതോടെയാണ് ആശ മങ്കേഷ്‌ക്കര്‍ ആശ ഭോസ്ലെ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

‘മാഝാ ബാല്‍’ എന്ന ചലച്ചിത്രത്തില്‍ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയില്‍ തുടക്കം കുറിച്ചു. ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ആശയ്ക്ക് 2000-ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണ്‍ അര്‍ഹയായതും ആശ ഭോസ്ലെ ആയിരുന്നു.

ബോളിവുഡ് സംഗീതത്തിലെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാലത്തിന്റെ ആവസാനത്തെ കണ്ണിയാണ് ഇപ്പോള്‍ വിടപറഞ്ഞിരിക്കുന്ന ആശാ ഭോസ്ലെ. ലതാ മങ്കേഷ്‌ക്കര്‍, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ സംഗീത പ്രതിഭകള്‍ക്കൊപ്പം ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തെ നയിച്ച സംഗീതജ്ഞയായിരുന്നു ആശ. മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും ആശാ ഭോസ്ലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വിദേശഭാഷകള്‍ ഉള്‍പ്പെട ആയിരക്കണക്കിന് ഗാനങ്ങളാണ് ആശാ ഭോസ്ലെയുടേതായുള്ളത്.

ഗസലുകള്‍, ഭജന്‍സ്, ശാസ്ത്രീയ സംഗീത, പോപ്പ് സംഗീതം തുടങ്ങിയ സംഗീതത്തിന്റെ എല്ലാ ലോകത്തും ആശയുടെ കൈയ്യൊപ്പുകള്‍ കാണാം. മഝാ ബാല്‍ എന്ന ചലച്ചിത്രത്തില്‍ ചലാ ചലാ നവ് ബാലാ എന്ന ഗാനം ആലപിച്ചായിരുന്നു ആശാ ഭോസ്ലെയുടെ സിനിമാ പിന്നണിലോകത്തുള്ള തുടക്കം.

ലക്ഷ്മികാന്ത് -പ്യാരേലാല്‍ ഈണമൊരുക്കിയ ” കോയി സെഹ്രി ബാബു ദില്‍ ലേഹ്രി ബാബു…..” എന്ന ഗാനം അരനൂറ്റാണ്ടുകാലമായി സംഗീത പ്രേമികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാനമാണ്. വിഖ്യാത ബോളിവുഡ് താരം മുംതാസായിരുന്നു ലോഫറിലെ ഈ ഗാനരംഗത്ത് ചുവടുവച്ചിരുന്നത്. പിയാ തു അബ് തോ ആജാ…ജായിയേ ആപ് കഹാര്‍ ജായേഗംഗം.. രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഗാനങ്ങളെ അനാദമാക്കിയാണ് ആശാ ഭോസ്ലെ വിടവാങ്ങിയത്. ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ആശാ ഭോസ്ലെയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer