തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നലെ അപേക്ഷിച്ച് ചെറിയ ഇടിവ് രേഖപ്പെടുത്തി. ആൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1 പവന് 1,11,800 രൂപയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 1,12,080 രൂപ ആയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇടിവ്.
വെള്ളി വിലയും ഇന്ന് ചെറിയ ഇടിവാണ് കാണുന്നത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് ഇന്നത്തെ വില. ജനുവരി 29-ന് പവന് 1,31,160 രൂപ എന്ന റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു.
നിരന്തരമായി സ്വർണവിലയിൽ ചെറിയ വർധനവ് നടന്നിരുന്നെങ്കിലും, ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും പ്രാദേശിക വിലയിൽ പ്രതിഫലിക്കുന്നു.




