മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 18 റൺസിനാണ് മുംബൈയുടെ തോൽവി. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഫില്‍ സാള്‍ട്ട് (36 പന്തില്‍ 78), രജത് പടിധാര്‍ (20 പന്തില്‍ 53), വിരാട് കോലി (38 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. റിയാന്‍ റിക്കിള്‍ട്ടണ്‍ – രോഹിത് സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ രോഹിത്തിന് പേശി വലിവിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ഈ സീസണിലെ മുംബൈയുടെ മൂന്നാം തോൽവിയാണിത്.




