കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രിൻസിപ്പൽ. നിതിന്‍ രാജിൻ്റെ പേരിലുള്ള ലോണുമായി ബന്ധപ്പെട്ട് കോളേജിലെ ലത എന്ന അധ്യാപികയ്ക്ക് തുടര്‍ച്ചയായി കോളുകളും സന്ദേശങ്ങളും വന്നിരുന്നു. ഇതിനെ പാട്ടി അന്വേഷിക്കാനായി നിതിനെ ചേംബറിലേയ്ക്ക് വിളിച്ചിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ആദ്യം നിതിന്റെ കുടുംബത്തെ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.




