തിരുവനന്തപുരം:സ്വന്തം വിവാഹത്തിന് എത്താന്‍ സാധിക്കാതെ കുവൈത്തില്‍ കുടുങ്ങിയ ശ്വേത നാളെ കേരളത്തിലേക്ക് തിരിച്ചെത്തും. കല്യാണത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് വരാനിരുന്നതാണ് ശ്വേത.എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും വിസ റദ്ദാക്കിയിയിരുന്നില്ല. ഈ കാരണം കാണിച്ചു ശ്വേതയുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കമ്പനി തടഞ്ഞു വെച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കണ്ണെത്തിന്റെ ഗ്യാരണ്ടിയിലാണ് ശ്വേതയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി ലഭിച്ചത്. ഈ ശനിയാഴ്ചയാണ് ശ്വേതയും വടകര സ്വദേശി അശ്വിനുമായുള്ള വിവാഹം.




